Thursday, 27 February 2014

അന്നൊരു വെള്ളിയായ്ച്ച ദിവസം

പ്രവാസിയുടെ പെരുന്നാളാണ്   വെള്ളിയായ്ച്ച

 വെള്ളിയായ്ച്ച ബിരിയാണി തിന്നാത്തവന്‍ ദീനില്‍ ഇസ്ലാമിന്നു പുറത്താ
 എന്ന ലീക്ക് ബീരാന്റെ ഡയലോഗും ഓര്‍ത്ത്‌ കൊണ്ടാണ് ഞാന്‍ എഴുന്നേറ്റത്

മേട്വോം കുടുംബവും ലണ്ടനിലാണ് അത് കൊണ്ട് എനിക്ക് പണിയില്ല

ഇന്ന് പുറത്തുപോയി ബിരിയാണി തിന്നണം
ഇബടെ നിന്നാല്‍ പച്ചരിചോറും പരിപ്പുകറിയും തിന്നണ്ടി വരും
 ഞാന്‍ കുളികയിഞ്ഞു മെല്ലെ പുറത്തോട്ടു ഇറങ്ങി
വണ്ടി ശാട്ടാക്കുമ്മംപിന്നാലെ മോന്‍ ഓടിക്കൊണ്ട്‌ വരുന്നു

കൊച്ച്യുപ്പാ നിക്ക്

കുട്ടി ഉമ്മ പറഞ്ഞിക്കി പള്ളി കയിഞ്ഞു ബെരുമ്മംബിരിയാണി മാങ്ങാന്‍

ങേ എന്ത്

   അയിനിപ്പം ആരാ ബിരിയാണി തിന്നുന്നെ

ഞാന്‍ മനസ്സില് ബിജാരിച്ചേ ഓക്ക്തിരിഞ്ഞിക്കോളി ഞാന്‍ ബെറുതെ എന്ന സംശയിച്ചു

കുട്ടി ഉമ്മാനോട് ചോറും കറിയും ബെക്കാന്‍ പറ  എന്നുപറഞ്ഞ്
ഞാന്‍  മെല്ലെ ഉപ്പാന്റെ ജെഷ്ട്ടന്റെ മോന്റെ കടയിലേക്ക് വണ്ടി വിട്ടു
ഒന് വെള്ളിയായ്ച്ച എപ്പോം ബിരിയാണിയാ തിന്നല് എന്ന് പറഞ്ഞിക്കി

സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല 1130 ആയി
അല്ലനെ ഇബട ബിരിയാണി ഒന്നും ബെചിക്കില്ലേ ഞാന്‍ ബെറതചോയ്ച്ചു
ബിരിയാണിയോ ആദ്യം ഉമ്മള് പള്ളീല്‍ പോയി ബെരുവാ
വണ്ടി നേര അവന്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ വിട്ടു
പള്ളി എത്തി
ഞാന്‍ ഉള്ളിലേക്ക് കയറാന്‍ നോക്കുംമം ഒന് എന്റെ കയ്യില് ഒരു പിടിത്തം
ഇബടെ നിന്നാമതി ഇല്ലെങ്കില്‍ ലൈന് അങ്ങ് കൊയിലാണ്ടി എത്തും
ലൈനോ എന്ത് ലൈന് ഞാന്‍ ചോദിച്ചു
അതെല്ലാം ഇപ്പങ്ങ് തിരിയും ഇനിക്ക് അവന്‍ പറഞ്ഞു

സലാം വീട്ടലും പൊരക്ക്‌ തീപ്പിടിച്ചമാതിരി എല്ലാരും ഓടുന്നത് കണ്ടു ഞാനും ഓടി
അന്നെരല്ലേ സംഗതി പിടികിട്ടിയത്
ബിരിയാണിക്ക് വേണ്ടിയാണ് ഓടുന്നത് ഒരുവിധം ഞാനും ലൈനില്‍ കയറിപറ്റി
ഒന്നുമാങ്ങി
അല്ല മജീക്ക ഒന്നൂടി മാണല്ലോ  മോനും ഓക്കും ഞാന്‍ ചോദിച്ചു
അയിനെന്താ ഒന്നൂടി നിന്നോ മജീക പറഞ്ഞു
പിന്നേം നിന്ന് ഒന്നൂടി മാങ്ങി
ബിരിയാണിയും കൊണ്ട് നേര  റൂമിലേക്ക്‌
ബിരിയാണി കണ്ട സുമീന്റെയും മോന്റെയും  മുഖത്തു നല്ല സന്തോഷം

ഇങ്ങള് ബിരിയാണി മാങ്ങിയതാ ഞാന്‍ ചോറ് ബെക്ക്വേലെനോ
ആക്കി കൊണ്ടൊരു ചോദ്യം

അത്  ഞാന്‍ പൈശ ഒന്നും നോക്കീകില്ല ഇങ്ങു മാങ്ങ്യതാ തിരിച്ചു ഞാനും ഒന്നു കൊടുത്തു

നല്ല കൊണ്ണ്ട് മോന്‍ പറഞ്ഞു
എന്നാ അടുത്ത ആയ്ചെം കൊണ്ടാത്തെരും കേട്ടോ ഞാന്‍ മോനോട് പറഞ്ഞു
പിന്നേം വെള്ളി മോനെയും കൂട്ടി പള്ളിയിലേക്ക് സലാം വീട്ടലും ഓട്ടം
മോന്റെ ശൂ കാണുന്നില്ല നോക്കി എടുക്കുമ്മണ്ണ്‍ക്ക് ലൈന് പിന്നെ അങ്ങ് എത്തിപ്പോയി
 കൊച്ചി എന്തിനാ ഓടുന്നെ മോന്റെ ചോദ്യം
എനിക്ക് ചിരി വന്നു ഞാന്‍ ഒന്നും പറഞ്ഞില്ല
മോനേം കൂട്ടി ബിരിയാണി മാങ്ങി ഇന്റെ ശൂ കാനെട്ടാ ഇത്രേം ലൈനില്‍ നിക്കണ്ടത് വന്നെ
ഞാന്‍ പറഞ്ഞു
മോന് ഉമ്മാനോട് പറയരുതെ മൂട്ടായി മങ്ങിതെരുംകേട്ടോ ഇല്ല ഞാന്‍ പറയൂല
  പിന്നേം വെള്ളി സലാം വീട്ടലും ഓട്ടം
മോനൂഷിനെ കാണുന്നില്ല
 നോക്കി നിക്കുന്നേരം മോന് അതാ ലൈനില്‍ ചെരുപ്പ് ചവിട്ടിയിട്ടില്ല

ചിരിക്കണോ കരയണോ അറിയില്ല

ഓടി പ്പോയി എടുത്തു ചോലില്‍ ഇട്ടു

എന്താ മോന്‍ ചെരുപ്പ് ചവിട്ടഞ്ഞേ ഞാന്‍ ചോദിച്ചു
അത് കൊച്യുപ്പാചെരുപ്പ് ചവിട്ടുംമാനത്തേക്ക് ലൈന് അങ്ങ് കൂടി പോവൂലേ
 അതാ

ബിരിയാണിയും മാങ്ങി നേര റൂമിലേക്ക്‌


വരുമ്പോള്‍ ഒരു സുഹ്രത്തിനെ കണ്ടു നിര്‍ത്തി
മോന് എവിടെ പോയതാ
പള്ളീല്
എന്തിനു പോയതാ
ബിരിയാണി മാങ്ങാന്‍
അതെന്തു പള്ളിയാ
ബിരിയാണി പള്ളി

അന്നേരം എന്റെ മീടങ്ങ്‌ ഇളിഞ്ഞു പോയിക്കി

എന്നാല്‍ ഇന്ന് ഞാന്‍ ആപള്ളിയില്‍  പോവാറില്ല

കാരണം ഇന്ന് ബിരിയാണി തിന്നാന്‍ എന്റെ മോനും പുന്നാര ഭീവിയും  എന്റെ കൂടെ ഇല്ല

അവര്‍  നാട്ടിലാണ് അവര്‍  ഇല്ലാതെ എനിക്കെന്തു ബിരിയാണി







Wednesday, 19 February 2014

മഴക്കാലം 
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദൈവത്തിന്റെ അനുഗ്രഹം 
വീട്ടിന്റെ കോലായിൽ ഇരുന്നു താഴെ വയലിലേക്കു നോക്കി ഇരിക്കുമ്പോൾ അങ്ങ് ദൂരെ നിന്ന് മഴ വരുന്നത് കാണാം 
അപ്പോൾ ഉമ്മ വിളിച്ചു പറയുന്നുണ്ടാവും 
മോനെ ആ ആറീട്ടത് ഇങ്ങ് എടുത്തോ ഞാൻ ഈബെറകു എടുത്തു കൂടെൽ വെക്കട്ടെന്നു

അപ്പോൾ ഞാൻ കണ്ണിയും ചൂണ്ടലും തപ്പുന്ന തിരക്കിലായിരിക്കും
മെല്ലെ ഒരു തോർത്തു മുണ്ടും ഉടുത്തു ഞാൻ മുറ്റത്തേക്ക്‌ ഇറങ്ങും

കുളിക്കാൻ പണ്ടേ മടിയുള്ള എനിക്ക് മഴയത്ത് കുളിക്കാൻ ഭയങ്ക ഇഷട്ടമായിരുന്നു

ശക്തിയുള്ള മഴ വെള്ളം എന്റെ വീടിന്റെ മുകളിൽ പതിക്കുമ്പോൾ ഞാൻ ഇറയത്ത്‌
റെഡിയായി നിൽക്കും
ഓലകളെ തഴുകി തലോടി വെള്ളം ശരീരത്തിൽ പതിക്കുമ്പോൾ
പറഞ്ഞു അറിയിക്കാനവാത്ത ഒരുതരം സുഖം
അന്നേരം ഉമ്മ പറയും മഴകൊള്ളണ്ട പനി പിടിക്കും എന്ന്
എന്നാൽ മഴയെ സ്നേഹിക്കുന്നത് കൊണ്ടാവാം എനിക്ക് ഇന്ന് വരെ മഴ കൊണ്ടിട്ടു പനീ പിടിച്ചിട്ടില്ല
അടുത്തുള്ള തൈതെങ്ങിന്റെ ചുവട്ടിൽ ഉപ്പ ഒരു ജാടി വെച്ചിരുന്നു എന്നിട്ട് തെങ്ങിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം അതിൽ നിറക്കാൻ വേണ്ടി

എന്നാൽ എന്നുമുതൽ എന്റെ ഉമ്മാന്റെ കണ്ണ് നിറഞ്ഞോ
അന്നുമുതൽ ഞാൻ മഴയെ വെറുത്തു തുടങ്ങിയിരുന്നു

നല്ല കാറ്റും മഴയും വന്നാൽ എന്റെ ഓലപ്പുരയുടെ ഉള്ളിലേക്ക്
വെള്ളം ഒലിച്ചു ഇറങ്ങാൻ തുടങ്ങും

അന്നേരം ഉമ്മ വട്ടയും ബക്കറ്റും ചെമ്പും പാത്രോം കൊണ്ട് വന്ന്
വെള്ളം ചോരുന്നിടത്തു വെക്കുന്നത് കാണാം
എന്നിട്ടും മതിയാവാതെ വന്നാൽ
അങ്ങ് ചോര്ന്നൂടട്ടെ എന്ന് ഉമ്മ പറയുന്നത് കേൾക്കാം

അന്നേരം ഉപ്പാന്റെ മുഖം കാണണം അത് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നനയുന്നു

രാത്രിയിലെ കാറ്റും മഴയും ഞങ്ങൾക്ക് എല്ലാര്ക്കും പേടി ആയിരുന്നു
കാറ്റ് ആഞ്ഞ് വീശുമ്പോൾ ഉമ്മയും ഉപ്പയും എന്നെയും അനിയത്തിയെയും കൂട്ടി
കോലായിൽ വന്നു ഇരിക്കും

കാരണം വീടിന്റെ പുറകു വശത്തുള്ള രണ്ടു തെങ്ങ് ആഞ്ഞു വീശുന്ന കാറ്റിൽ
അത് പൊരിഞ്ഞു ഞങളുടെ മേല് വീഴുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു

പേടിയോടെ ഉറങ്ങിയത് കൊണ്ടാവും ഞാൻ രാവിലെ തന്നെ എഴുന്നേൽക്കും
ആദ്യം നോക്കുക വയലിലേക്കു വെള്ളം കയറിയൊ എന്നറിയാൻ
പിന്നെ കിണറ്റില് എത്തിനോക്കും എത്ര പട കൂടി ഉണ്ട് എന്ന് അത് കയിഞ്ഞു അടുക്കളയിൽ അവിടെ മുട്ടിന് വെള്ളം ഉണ്ടാവും

അത് ഉമ്മ പഴയ ചാക്കും മേക്സിയും കൊണ്ടെല്ലാം തുടച്ചു വൃത്തിയാക്കുന്നത് കാണാം

എന്നാൽ ഇന്ന് ഞാൻ വീണ്ടും മഴയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു

കാരണം ഇന്ന് എന്റെ വീട് ചോരാറില്ല
അത് കൊണ്ട് എന്റെ ഉമ്മാന്റെ കണ്ണ് നനയാറും ഇല്ല

കൊച്ചീസ്

Tuesday, 11 February 2014

ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ വില്ലനായിരുന്നു റേഷൻ കട

സ്കൂൾ വിട്ട് ഓടി വന്നു പരിപ്പിന്റെ കറിയും ചോറും തിന്ന് കളിക്കാൻ
പോവുമ്പോൾ ഉമ്മ പറയും
ഉപ്പ പറഞ്ഞിക്ക് റേഷൻ പീട്യേ പോയി അരിമാങ്ങാൻ

എനക്കാവൂല ഞാൻ തീർത്തു പറയും

കാരണം എല്ലന്നും പോണം ഇന്ന് പോരെലാണങ്കിൽ നാള എളാപ്പാന്റ്യാട
ഒരു ദിവസം അരികിട്ടുംമ്പോൾ അന്ന് ചിമ്മിണി കിട്ടുല അല്ലേല പഞ്ചാര കിട്ടൂല അയ്യെന്നെ 


അത് പറയുമ്പോൾ അറിയാതെ കണ്ണ്
ഇറയിൽ ഉപ്പ തിരികി വെച്ച ചൂരൽ വടിയിൽ തറക്കും

കാർഡും സഞ്ചിയും ഇങ്ങേടുതുട് ഞാൻ വിളിച്ചു പറയും

അന്നേരം ഉമ്മ കാർഡും സഞ്ചിയുമായിവരും കൂട്ടത്തിൽ അഞ്ച് ലിറ്ററിന്റെ ഒരു കന്നാസും ചിമ്മിണി മാങ്ങ്വെൻ

പൈശ കാർഡില് ഉണ്ട് പച്ചരിയാനെ മാങ്ങണ്ട

പഞ്ചാര എപ്പം ബെരുമെന്നു ചോയ്ക്കണം
കന്നാസിന്റെ മൂടി നല്ലണം കുടുക്കീടണം
എന്നല്ലാം ഉമ്മ പിറു പിറ്ത്ത് കൊണ്ടിരിക്കും

സഞ്ചിയിൽ കാർഡു ഇട്ടു ചുരുട്ടി കന്നാസും എടുത്തു ഞാൻ ഓടും
അന്നേരം ഉമ്മ വിളിച്ചു പറയും കാർഡു ചേര്ത്തു കയിഞ്ഞാൽ
ആട വെച്ചു മറന്നു പോർതേ

പലപ്പോയും അരിയും മാങ്ങി വന്നാൽ സഞ്ചിയിൽ കാർഡു ഇണ്ടാവൂല

അല്ലങ്കിലോ അയിന് ഒരു കവറല്ലാം ഇട്ടു പൊന്നിച്ചാ ഉപ്പ കൊണ്ടാക്കല്


പോന്ന പോക്കിൽ റേഷൻ പീട്യെന്നു ആരങ്കിലും ബെരുന്നുണ്ടോന്നു ഞാൻ നോക്കും
ഒന്നുനും അല്ല ആട തെരക്കുണ്ടോന്നു അറിയാൻ

ഒരുദിവസം അമ്മദ്ക്ക അരി മാങ്ങി ബെരുന്നേരം ഞാൻ ചോയ്ച്ചു അല്ല അമ്മദ്ക്കാ
റേഷൻ പീട്യേല് തെരക്കുണ്ടോ

തെരക്കൊന്നും ഇല്ല മനെ അരിയും പഞ്ചാരെല്ലാം ഉണ്ട്

അന്നേരം എന്റെ മീടങ്ങ്‌ ഇളിഞ്ഞ് പോയിക്ക്

ഓടി കിതച്ചു റേഷൻ പീട്യേല് എത്തിയാൽ
കാർഡിന്റെ അട്ടികാണ്മ്മം ബോധാങ്ങ് കെട്ടുപോവും

എന്നാലും വലിയ ദ്രമ്മിൽ നിന്ന് ചിമ്മിണി ചെറിയ ദ്രമ്മിലേക്ക് പൈപ്പ് ഇട്ടു വലിക്കുന്നത് കാണാൻ നല്ല സുഖമായിരുന്നു

കണിയാം മൂലയിൽ അസ്സു എന്ന് വിളിക്കുമ്പോൾ ഞാൻ പറയും ആയ്ചേന്റെ
അരിയും പഞ്ചാരേം ചിമ്മിണിയും മാണോന്ന്

പത്തു കിലോ അരി തലയിലും ബെച്ച് കന്നാസും തൂക്കി ഞാനൊരു നടത്തം ഉണ്ട്

കണ്ടാൽ ബിജാരിക്കും അരിചാക്കൊട്യാ കൊണ്ട് ബെരുന്നെന്ന്

കൊച്ചീസ്
 — feeling happy.
നബിദിനം
പറയുകയാണങ്കിൽ ഒരുപാട് പറയണം എന്നാലും കുറച്ചു പറയാം
ഉമ്മാന്റെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ ഉമ്മ പറയും
ഇഞറിയൊ
മദ്രസ്സിൽ നബിദിന പരിപാടി നടക്കുംമ്മാ ഇന്ന എനക്ക് വേദന കിട്ട്യേ അന്നേരം
ബണ്ടിയൊന്നും ഇല്ലെറ്റു കസേരെമ്മലാ എന്നെ ആസ്പത്രീ കൊണ്ടോയെ നബിദിനതിന്റെ
അന്ന് പ്രസവിച്ഛതുകൊണ്ടാ ഇനിക്ക് മുഹമ്മദ്‌ എന്ന് പേരിട്ടത് എന്ന്
മദ്രസ്സയിൽ പരിപാടിനടക്കുമെങ്കിലും പൊതുവെ ഞാൻ ഒന്നിലും പങ്കെടുക്കാറില്ല
അഞ്ചാം തരത്തിൽ എതിയപ്പോഴാണന്ന് തോനുന്നു ആദ്യമായി ഞാൻ പാട്ട് പാടിയത് അതും കരയാനും പറയാനും എന്ന പാട്ട് അതിൽ എനിക്ക് നിറയെ സമ്മാനം കിട്ടി ഗ്ലാസ്സും കവറും മുട്ടായിയും
അടുത്ത കൊല്ലം പുതുതായി വന്ന ഉസ്താദ് ഒരുദിവസം പറഞ്ഞു
യെല്ലോ ഹൌസിന് വേണ്ടി ഇന്ഗ്ലീഷ് പ്രസംഗം നീപറയണം എന്ന്
എന്ത് ഞാൻ അന്തം വിട്ടു നോക്കി നില്ക്കുന്നത് കണ്ടിട്ടാവാം
ഉസ്താത് പറഞ്ഞു നീ പേടിക്കണ്ട മലയാളത്തിൽ എയുതിതരും
എനിക്ക് സമാദാനമായി
ഉസ്താദ് എയുതിതന്ന പ്രസംഗം തിരിച്ചും മറിച്ചും ഞാൻ പഠിച്ചു കൊണ്ടേയിരുന്നു
എന്റെ സമയമായപ്പോൾ സ്റെജിൽ നിന്നും വിളിക്കുന്നു
ഇഗ്ലീഷ് പ്രസംഗം യെല്ലോ ഹൌസ് മുഹമ്മദ്‌
ഉള്ള ദൈര്യം സംഭരിച്ചു ഞാൻ സ്റ്റെജിൽ കയറി പ്രസംഗം തുടങ്ങി എന്താന്ന് അറിയില്ല
തുടക്കം ഗംഭീരം പകുതിഎത്തിയപ്പോൾ പ്രേട്ടോൾ നീര്ന്ന ബൈക്ക് പോലെ ഒരു പിടുത്തം പിന്നെ മൊത്തം പോയി
ബിലാത്തി എന്ന് പറഞ്ഞു ഞാൻ കീഞ്ഞു ഓടി അന്നത്തെ പ്രസംഗത്തിൽ ഒന്നാം സമ്മാനം കിട്ടിയ ഷഫീഖ് ഇന്ന് dr ആണ്
അടുത്തദു കൗതുക വാർത്തകൾ അതും ബായിക്കുന്നത് ഞാൻ തന്നെ ബായിച്ചു പകുതിയായപ്പോൾ ആയില്ലേ ബിറ്റ് കേട്ട് എന്നോട് തന്നെ ചിരിച്ചു പോയതും ഇത് കണ്ടു നാട്ടുകാര് മൊത്തം ചിരിച്ച്ചതും മരിക്കാത്ത ഓർമ്മകൾ
അന്നെത്തെ തേങ്ങാ ചോറും ഇറച്ചി കറിയും ഭോ ആയിന്റെ കൊണം ഇന്നും നാവിലുണ്ട്

എന്നാലും ഇപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ ഇഗ്ലീഷ് പ്രസംഗം എന്റര്ത്തു എന്തുകണ്ടിട്ട ആ ഉസ്താദ് തന്നത് എന്ന്
എല്ലാവര്ക്കും നബിദിനാഷംസകൾ
കൊചീസ്
 — feeling happy.
ഇന്നാണ് ആ ദിവസം
പത്താം ക്ലാസ്സുക്കാരനായ എനിക്ക് വടക്കുംബാട്
സ്കൂളിന്റെ അവസാന ബെല്ല് അടിക്കുന്ന ദിവസം
നാളമുതൽ സ്കൂളിൽ പോണ്ട
ക്രിക്കറ്റ് പ്രാന്തനായ ഞാൻ ഇന്നലെ ഉറങ്ങിയാതെ ഇല്ല
ഇനി എന്നും കളിക്കാം ആരും ഒന്നും പറയില്ല 
പതിവിലും നേരത്തെ ഇണീച്ചു കുളിക്ക്യെല്ലാം ചെയ്തു
ഉപ്പ വെള്ളിയായ്ച്ച പള്ളീൽ പോവുമ്പോൾ ഉടുക്കുന്ന
പോളിസ്റെർ ടെബൾ മുണ്ട് കര ഒപ്പിച്ചു ഉടുത്തു
ചന്ദന കളറ് കുപ്പായോം ഇട്ട് റെഡിയായി
ഇന്നെങ്കിലും മൊഇദീക്കാന്റെ പീട്യെന്നു കപ്പ കറിയും പോറാട്ടയും തിന്നണം
ഉപ്പാ രാവിലെ മീനിന്നു പോയിരിക്കുന്നു
ഉമ്മ ബയ്യാപ്പർത്തു എന്തോ പണിയിലാണ്
ഇത് തന്നെ പറ്റിയ സമയം ഞാൻ മനസ്സില ഉറപ്പിച്ചു
ഉപ്പ കിടക്കുന്ന മുറീൽ കേറി കട്ടിലിൽ കിടക്കുന്ന പായ പൊക്കി
അതാ കിടക്കുന്നു കെടകെട അഞ്ചുരുപ്പ്യാ
തിരിഞ്ഞും മറിഞ്ഞും നോക്കാതെ ചുരുട്ടി അരയിൽ താത്തി
അത് പോരെറ്റു അളമാരിയുടെ സൈഡിലൂടെ കയ്യോടിച്ചു
ഒരു രണ്ട്ർപ്പിയെന്റെ മോട്ടകൂടി കയ്യില തടഞ്ഞു
ഉമ്മാ ഞാൻ പോന്നാനെന്ന് നീട്ടി പറഞ്ഞ് ഞാൻ ഇറങ്ങി
ചായ കുടിച്ചിട്ട് പോടംബാന്നു ഉമ്മ പറയുന്നത് ഞാൻ കേട്ടില്ലാന്നു നടിച്ചു
അരെന്നു അഞ്ചിന്റെ കെട കെട നോട്ട് നിവർത്തി ഞാൻ കുപ്പായത്തിന്റെ കീശേലിട്ടു
മനസ്സില നിറയെ മൊഇദീക്കാന്റെ പീടിയെലെ കപ്പക്കറിയും പൊറോട്ടയും മാത്രം
എല്ലന്നും ഉമ്മ ചോറ് പൊതിഞ്ഞു തെരുന്നത് കൊണ്ട്
മൊഇദീക്കാന്റെ കപ്പ കറീന്റെം പൊറാട്ടെന്റെം കൊണം ബലുങ്ങന അറിഞ്ഞൂട

എട്ടിലും ഒന്പതിലും എല്ലാം പടിക്കുന്നേരം 11 മണിക്ക് പോർത്ത്‌ ബിടുന്നേരം

ഞാൻ ബെറുതേ അയിലെല്ലാം കറങ്ങിനോക്കും

മ്മളെ ഇക്കാക്കമാർ ആരങ്കിലും കയിക്കുന്നുണ്ടോന്നു അറിയാൻ

(സത്യം പറയാലോ ഇപ്പോൾ ഇത് എഴുതുമ്പോൾ കണ്ണ് കലങ്ങുന്നു )
പരീക്ഷ കയിഞ്ഞു ഞാൻ നേര മൊഇദീക്കാന്റെ കടയിൽ പോയി

ഓർഡർ കൊടുത്ത് മൊഇദീക്ക നാല് പൊറോട്ടയും ഒരു കപ്പക്കറിയും
അത് കേട്ടിട്ടാവാം അയാള് എന്നെ തുറുപ്പിച്ചു ഒന്ന് നോക്കി

ഇങ്ങള് നോക്കാണ്ടിങ്ങു എടുതൂടീന്ന് ഞാൻ മനസ്സില് പറഞ്ഞു

അടുത്തുള്ള കുട്ടികൾ പൊറോട്ടയും ആയില്ല് ലേശം കറിയും ഒയിച്ചു തിന്നുന്നവരുടെ
മുന്നിൽ ഞാൻ ഗമയിൽ ഇരുന്നു

മൂനെണ്ണം തിന്നപ്പോൾ തന്നെ കുഞ്ഞി പള്ള നറഞ്ഞു

ജയന്റെ പീട്യേൽ കാരി ഉറുപ്പ്യെന്റെ പട്ടാണി കടല മാങ്ങി കീശേലിട്ടു

കയ്യിലുണ്ടായിരുന്ന വെള്ള പേപ്പർ നുറുക്കി ബസ്സിനു മുകളിലെരിഞ്ഞു ഞാൻ എന്റെ സന്തോഷം പ്രകടിപ്പിച്ചു

ഇനിയിപ്പോൾ പോരെ പോയാല് എന്താളി സ്ഥിതി
പട്ടാണി കടല കൊറിച്ചു കൊണ്ട് ഞാൻ മെല്ലെ നടക്കാൻ തുടങ്ങി

കൊച്ചീസ്
പലപ്പോഴും വെള്ളിയായ്ച്ച ഒന്ന് ആയികിട്ടാൻ കാത്തിരുന്നിട്ടുണ്ട് 
വ്വ്യാഴായ്ച് ആവുംബോഴേ മനസ്സിന് ഒരു സുഖമായിരിക്കും 
നാള ലീവല്ലേ എന്ന് ബിജാരിച്ച്
ഇപ്പം അത് മാറിയിരിക്കുന്നു ജീവിതം
നമ്മളിൽ മാറ്റം വരുത്തിയീരിക്കുന്നു 
പുറത്തോട്ടു ഇറങ്ങിയാൽ
മക്കൾ മനസ്സിലേക്ക് ഓടിവരുന്നു 
കളിയിലും ചിരിയിലും
ദിവസത്തിൽ എത്രയോ തവണ ഉപ്പാന്റെ മനസ്സില നിങൾ വരുന്നുണ്ടെന്ന് മക്കൾ അറിയുന്നുണ്ടോ 
ഇവിടെ അറബി മക്കളെ കാണുമ്പോൾ അറിയാതെ എന്റെ മനസ് നിങ്ങളെ പുന്നാരിക്കുന്നത് നിങൾ അറിയുന്നുണ്ടോ
നിങൾ ഫോണിലൂടെ ഉണ്ടാക്കുന്ന ഒരു ചെറിയ സൌണ്ട് പോലും
ഈ ഉപ്പാക്ക് വളരെ മതുരമുള്ളതാണെന്ന്
എന്നാലും ഇവിടെ പിടിച്ച് നിരത്തുന്ന എന്തോ ഒരു ശക്തി
അതുനിങ്ങൾ എങ്കിലും നന്നായികാണാനുള്ള ഈ ഉപ്പയുടെ അഹങ്കാരം ആണോ
അറിയില്ല
എന്നാലും ഞാനും എന്റെ തോണി തുഴയുകയാണ്
ഒരുനാൾ ഈതോണിയും കരയ്ക്ക്‌ എത്തുമെന്ന് കരുതി

nb നാട്ടിൽ വിളിച്ചേരം മോൻ വരുന്നില്ലെന്നു ചോദിച്ചതിനു

കൊച്ചീസ്
ചെറുപ്പത്തിലെ എന്റെ ഉപ്പാന്റെ ജേഷ്ട്ടന്റെ(മൂത്താപ്പാ )കൂടെ പുഴയിൽ
വല വീശാൻ പോക്കുണ്ടായിരുന്നു ഞാൻ
മീന പെറുക്കി സഞ്ചിയിൽ ഇടുക എന്ന വലിയ ജോലി എനിക്കായിരുന്നു

അതിൽ ഇത്തിരേം {______________}ബലിയ ചെരീനെല്ലാം ഉണ്ടാവും

മുത്താപ്പ വല വീശുന്നത് എല്ലന്നും ഞാൻ നോക്കി നില്ക്കും

ഒരുകയ്യില് ഇങ്ങനെ തൂക്കി പിടിച്ച് ആയിന്റെ കണ്ണി അങ്ങോട്ടും ഇങ്ങോട്ടും ആക്കി
ആഞ്ഞ് ഒരു ബീശലാ
വലിച്ചു നോക്കിയാല് നറച്ചും മീനും ഉണ്ടാവും

ബല്ല്യ ബല്ല്യ മീന്ന കിട്ടുന്നേരം ചെറിയ പരളെല്ലാം ഞാനങ്ങ് ഇട്ടാള്യും

അങ്ങനെ ഒരു ദിവസം എനിക്ക് ഒരു പൂതി

ഇതൊന്നു വീശി നോക്കണം എന്ന്

ഞാൻ മൂതാപ്പാന്റെ പിന്നാലെ കൂടി ഇതൊന്നു പഠിക്കാൻ

ആടനിക്ക് ഞാൻ പഠിപ്പിച്ചു തെരുന്നുണ്ട് ഒരു ദിവസം

അങ്ങനെ ഒരു ദിവസം രാത്രി മൂതാപ്പാന്റെ മോൻ ഗൾഫിന്നു കൊണ്ടൊന്ന ടോർച്ചും
ബല്ല്യ ഒരു സഞ്ചിയും എടുത്തു ഞങ്ങൾ ഇറങ്ങി

തലയിൽ തലക്കുടയും വെച്ച് ഭോ ആന്നും പറയണ്ട

രാവിലെ തുടങ്ങിയ മഴ കാരണം വെള്ളം നല്ലണം കലങ്ങിയിട്ടുണ്ട്
ഇന്ന് നല്ലണം മീന്ന കിട്ടും ഞാൻ മൂത്താപ്പാനോട് പറഞ്ഞു

ഊം മൂപ്പര് നീട്ടി ഒന്ന് മൂളി

ചോയ്ക്ക് ചോയ്ക്ക് വല ബീശാൻ ചോയ്ക്ക് എന്റെ മനസ്സ് മന്ദ്രിച്ചു കൊണ്ടിരുന്നു

കുറെ മീന്ന കിട്ടിയത് കൊണ്ടാവാം മൂതാപ്പ ചോയ്ച്ചു ഇനിക്ക് ബല ബിയ്യണോ
ആ ഞാൻ പറഞ്ഞു
എന്നാ ഇങ്ങ് ബാ
ഒരുകയ്യിൽ ഇങ്ങനെ പിടിച്ചു മറ്റേ കയ്യുകൊണ്ട് കണ്ണി എണ്ണി ആഞ്ഞു ബീശണം കേട്ടിക്കല്ലേ
ഓക്കേ മൂത്താപ്പാ
മൂപ്പര് പറഞ്ഞ പോലെ കണ്ണിയെല്ലാം എണ്ണി ഒര്പ്പു വരുത്തി
ഞാൻ ആഞ്ഞു വീശി

പിന്നല്ലേ ബിറ്റ് മൂതാപ്പാനെ ഒരുത്തെലും കാണുന്നില്ല

ഞാൻ നൊക്കുമ്മം മൂത്താപ്പ വലേന്റെ ഉള്ളിലാണ്

വല ആഞ്ഞ് വീശിയപ്പോൾ വലെന്റൊപ്പം ഞാനും തിരിഞ്ഞിനും അതാ സംഭവം

കൊച്ചീസ്
 — feeling ഇതോർക്കുമ്പോൾ ഇപ്പോഴും ചിരി വരും.

Monday, 27 January 2014



വയൽ
എന്റെ പ്രിയപ്പെട്ട ചങ്ങാതിആയിരുന്നു വയൽ
വയലിന്റെ കരയിലായിരുന്നു എന്റെ വീട്
ഉറക്കം എഴുന്നേറ്റാൽ എന്നും ഇവനെ ഞാൻ കണികാണും
ചെറുപ്പത്തിൽ ആദ്യമായി വാഴ തടകൊണ്ടുള്ള തെരുപ്പം കുത്തിയത് ഈവയലിൽ ആയിരുന്നു
മഴയത് വീട്ടിന്റെ കോലായിൽ ഇരുന്നു മഴ പെയ്യുന്നത് നോക്കി നില്ക്കാൻ എന്ത് സുകമായിരുന്നു
രാത്രി ജനലിന്റെ പോള പേടി കാരണം അടച്ചിടുന്ന ഞാൻ
രാവിലെ അത് തുറന്നു വെക്കും രാവിലത്തെ അവന്റെ ഇളം തലോടലിൽ ഞാൻ മതിമറന്നു ഉറങ്ങാറുണ്ട്
അന്നേരം ഉമ്മ അകത്തു നിന്ന് വിളിച്ചു പറയുന്നത് കേള്ക്കാം പത്തു മണിയായി എണീറ്റോ ഇല്ലേൽ തലേക്കൂടി ഞാൻ വെള്ളം പാരും
അന്നേരം തലയിൽ കൂടി മുണ്ട് ഇട്ടു ഒന്നൂടെ മൂടും
മഴക്കലമാണ് ഏറ്റവും ഇഷ്ട്ടം വെള്ളം കയറിയാൽ ചെറിയ ചൂണ്ടയും എടുത്തു കൊള്ളിന്റെ ബക്കത്തു പോയിരിക്കും
കയിചിലിനെ പിടിക്കാൻ എന്നാൽ എനിക്കെപ്പോയും നിള്ളി കോട്ടിയും പരലും മീത്തലെ ഫൈസലിന് കയിചിലും കടുവും കിട്ടും
നിള്ളി ക്കൊട്ടിയെ കിട്ടിയാൽ അത് കരയുന്നത് കേള്ക്കാൻ നല്ല സുകമാ
അന്നൊരിക്കൽ എന്റെ മര്മ്മ സ്ഥലത്ത് അട്ടകടിച്ചത് ഇന്നും ബയത്തോടെ ഞാൻ ഓര്ക്കുന്നു
പലപ്പോഴും എന്റെ സങ്കടങ്ങൾ ഞാൻ ഇവനോട് പറയുന്നത് കൊണ്ടാവാം എന്നെകാണ്ബൊൾ തഴുകി തലോടുന്നത്
രാത്രിയിൽ ഉപ്പ ഉറങ്ങിയാൽ ബഷീര് തന്ന സിഖരെറ്റു എടുത്തു ആരും കാണാതെ വലിക്കുന്നതും ഇവന് മാത്രമേ അറിയൂ
അന്നേരം തവളകൾ കരയുന്നത് കേള്ക്കാൻ എന്ത് സുകമായിരുന്നു
ഞാനും റഫീക്കും ഉബൈസും ബഷിയും സുനിയും മുനീരും ആചിയും ശംസീരും അങ്ങനെ പലരും എന്തായിരുന്നു ആകാലം
നല്ല നീന്തൽ കാരനായിരുന്ന ഞാൻ ഇപ്പോൾ മറന്നു പോയോ എന്ന് ഒരു തമിഷം അറബിവീട്ടിലെ നീന്തൽ കുളങ്ങൾ കാണുമ്പോൾ കൈ കാൽ തരിക്കുമെങ്കിലും അറബിയെ പേടിച്ചു അടങ്ങി നില്ക്കും
പോണം ഈമഴയത്തു നാട്ടിൽ പല ഒര്മ്മകളും തിരിച്ചു പിടിക്കാൻ
വളര്ന്നു വരുന്ന എന്റെ അനാൻ മോനെ നീന്തൽ പഠിപ്പിക്കാൻ തെരുപ്പം ഉണ്ടാക്കുന്നത്‌ കാണിച്ചു കൊടുക്കാൻ

ആഗ്രഹിക്കുന്നു ഒരിക്കൽ കൂടി ആകുട്ടിക്കാലം തിരിച്ചു കിട്ടാൻ

കൊചീസ്
എന്റെ സങ്കടങ്ങളിൽ എനിക്ക് സ്വാന്തനമായും സന്തോഷത്തിൽ കൂടെ ചിരിക്കാനും 
എന്റെ സുമിമോള് ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്ന് 27/1/2014ൽ 7 വര്ഷം തികഞ്ഞു അതിന്നിടയിൽ പോന്നു പോലത്തെ ഒരു മോനെയും മോളെയും എനിക്ക് സമ്മാനിച്ച എന്റെ മുത്തിന്റെ ജന്മദിനവും ഇന്നാണ് 

അത് എന്റെ കൂട്ടുകാരുമായി പങ്കു വെക്കാൻ തോന്നി

രാവിലെ മേഡം വിളിച്ചു കുബ്ബൂസ് വാങ്ങാൻ പറഞ്ഞു
അപ്പം മുതല് തുടങ്ങിയതാ കുബ്ബോസിനെ പറ്റി രണ്ടു വാക്ക് എഴുതണമെന്നു
2003 എന്നും സ്വപ്നംകാണുന്ന പോന്നു വിളയുന്ന മരുബൂമിയിലേക്ക് 
കരിപ്പൂരിൽ നിന്ന് വിമാനം കയറുമ്പോൾ
മനസ്സില ഒരുപാട് സന്തോഷമായിരുന്നു 
വിസകിട്ടിയ അന്നുമുത്തൽ നാട്ടുകാരോടെല്ലാം പറയും ഞാൻ ഗൾഫിൽ പോന്നാന്നു
7 മണി യോടെ ബഹ്രൈനിൽ ഇറങ്ങിയപ്പോൾ ലൈറ്റുകൾ കണ്ടു ഞാൻ അന്താളിച്ചു നിന്നു
എന്നും ഇബ്രായിക്കാന്റെ കടെന്നു വാങ്ങുന്ന അമ്പതു പൈശേന്റെ മേയ്തിരി വെളിച്ചം മനസ്സിലേക്ക് ഓടി വന്നു
കൂട്ടാൻ വന്ന ആളുടെകൂടെ കാറിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു ഇതെന്താ ഇങ്ങന ചൂട്
അന്നേരം അങ്ങേരു പറഞ്ഞു ഇത് ഈത്തപ്പഴം പഴുക്കുന്നതുന്നു വേണ്ടി അടിക്കുന്ന ചൂട് കാറ്റാ ഇതിപ്പം തുടങ്ഗീട്ടെ ഉള്ളു രണ്ടു മൂന്ന് മാസം ഉണ്ടാവും
ഈത്ത പഴം പഴുക്കാൻ ഈറ്റാ ചൂട് മാണോളി ഞാൻ മനസ്സില പറഞ്ഞു
മനസ്സില ആദ്യ ഇടി മുഴങ്ങി കാരണം ഇക്കാക്ക പറഞ്ഞത് ബാര്പ്പിന്റെ പണിക്കാ ഇഞ്ഞ കൊണ്ടുവരുന്നത് എന്നാണു
കാറിൽ കയറിയപ്പോൾ എന്റെ കണ്ണ് അതിന്റെ സ്പീട് മീറ്ററിൽ തറച്ചു 120
അതെന്റെ വേഗം എന്നെ അത്ഭുതപ്പെടുത്തി നാട്ടിന്നു ജീപ്പിൽ പോവുമ്പോൾ പറപ്പിച്ചു വിട്ടാലും അതിന്റെ സ്പീട് അൻപതിനു മുകളില പോവില്ല
കത്തിനില്ക്കുന്ന വഴിവിളക്കുകൾ പിന്നിലാക്കി എന്റെ കാർ മുന്നോട്ട് കുതിച്ചു ഒപ്പം എന്റെ മനസ്സും
റൂമിൽ എത്തി എല്ലാരെയും പരിജയപ്പെട്ടു
അല്ലാ മ്മളെന്തേം കയിക്ക്യാ ആരോ ചോദിച്ചു
ആ ഞാനിപ്പം കുബ്ബൂസും വാങ്ങി വരാം എന്ന് പറഞ്ഞു മജീക്ക പുറത്തേക്കു പോയി
എന്തോ സ്പെഷൽ ആയിരിക്കും ഞാൻ മനസ്സില പറഞ്ഞു
പേപ്പർ വിരിച്ചു എല്ലാരും വട്ടത്തിൽ ഇരുന്നു ഞാനും
നടുക്ക് ഒരു ചെമ്പിൽ മഞ്ഞ നിറമുള്ള ഒരു വെള്ളം
അതിൽ നോക്കുന്നത് കണ്ടിട്ടാവാം റൂമിലെ കുട്ട്യാലിക്ക പറഞ്ഞു നോക്കണ്ട പരിപ്പ് കറിയാ
കുബ്ബോസു ഇപ്പം കൊണ്ട് വരും
മജീക്ക വന്നു കവറിൽ കെട്ടിയ പാള പോലത്തെ കുബ്ബോസിനെ പുറത്തെടുത്തു
തീറ്റിയൊന്നും കിട്ടാത്ത പശുവിനു പാള കൊടുത്തപോലെ അവർ അത് തിന്നാൻ തുടങ്ങി
ഞാൻ നോക്കി നില്ക്കുന്നത് കണ്ടിട്ടാവാം മജീക്ക പറഞ്ഞു ബെഗം തിന്നോ
ഇപ്പം കുബൂസിനു ചൂടുണ്ട് തണുതുപോയാൽ ഭയങ്കര ഒറപ്പായിക്കും ങേ ?

അന്നുമുത്തൽ തിന്നാൻ തുടങ്ങിയതാ പരിപ്പ് കറിയും കുബ്ബോസും

അത് കൊണ്ട് ഒരുഗുണം കിട്ടീക് പരിപ്പ് കറി ഉമ്മ വീട്ടിൽ ഉണ്ടാക്കുമ്പോൾ
ഞാൻ പറയും എനക്ക് മാണ്ടേ എനക്ക് നെഞ്ച് എരിച്ചലാ ഇപ്പം അതങ്ങ് മാറീക്ക്
ഇപ്പോൾ ഇവനില്ലാതെ ഒരു ദിവസവും പറ്റില്ല

ഇനി ഗൾഫു നിർത്തി നാട്ടില പോവാൻ ഇപ്പം അടുത്തകാലത്തൊന്നും കഴിയുമെന്നു തോനുന്നും ഇല്ല

ഇനി അങ്ങനെ സംഭവിച്ചാൽ നാട്ടില ഒരു കുബ്ബോസു കട തുടങ്ങും ഞാൻ
എന്നിട്ട് നാട്ടു കാരെയും തീറ്റിക്കും

എന്നാലും വിടില്ലാ ഞാൻ ഇവനെ 


Sunday, 12 January 2014

ഈ കൊല കാണുമ്പോള്‍ മനസ്സിന്ന് ബല്ലാത്ത ഒരു സുഖം

കാരണം കുറച്ചു ബയില്‍ ഉണ്ടായിരുന്ന ഞാക്ക് അവിടെ ഉപ്പ

എപ്പോഴും വാഴ കുയിചിടും എന്നോട് നനക്കാന്‍ എല്ലാം പറയുമെങ്കിലും

ഞാന്‍ ആബയിക്ക് തിരിഞ്ഞു നോക്കില്ല ഏകദേശം മൂക്കാറാവുമ്പോള്

മെല്ലെ ചെന്നു നോക്കും പഴുത്തുക്കൊന്നു അധികവും മൈസൂര്‍ പഴവും കദളിപഴവുമാണ്

പിന്നെ മെല്ലെ ഉമ്മാന്റെ ബയ്യന്നകൂടും എന്തിനാന്നോ അത് കൊണ്ട് വന്നു അടുക്കളയില്‍

കെട്ടി തൂക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അത്ര എശൂല എന്നാല്‍ മ്മള അനിയത്തി പറഞ്ഞാല്‍

അത് അവിടെ കിടക്കും

ഇല്ലങ്കില്‍ ഉപ്പ അത് കൊണ്ട് പോയി കടോത്തു മ്മളെ നമ്പ്യാര്‍ക്ക് ബിക്കും

പാവം പറഞ്ഞിട്ടു കാര്യമില്ല ബിറ്റു കിട്ടിയാല്‍ കൊറച്ചു കീസും തൂക്കി ബെരുന്നത് ഇന്നും

എന്‍റെ മനസ്സിലുണ്ട് അതില്‍ എനിക്ക് ഇഷ്ട്ടപെട്ട മിച്ചറും ബര്‍ത്തായും

കുഞ്ഞമ്മദ്ക്കാന്റെ കാടെന്നു രണ്ട് കായപ്പവും ഉണ്ടാവും ഒന്ന് എനിക്ക് ഒന്ന് മ്മളെ അനിയത്തിക്ക്

ഇതല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ബല്ലാത്ത ഒരു നെടുവീര്‍പ്പ് kochees

അസ്സലാമു അലൈക്കും എന്നും രാവിലെ എണീറ്റ്

 ഉമ്മ ഉണ്ടാക്കിത്തന്ന ദോശയും ചമ്മന്തീം കയിച്ച് 

അടുത്തുള്ള മദ്രസ്സയിലേക്ക് ഈ ഇടവഴിയിലൂടെ നടന്നത് ഇപ്പോയും മനസ്സിലുണ്ട്

 ഞാന്‍ മുന്നിലും എന്‍റെ പുന്നാര അനിയത്തി പിന്നിലും നടക്കും

 അല്ല ഓടും കാരണം എന്നും വയ്കി എത്തുന്ന എനിക്ക് സദര്‍ ഉസ്താദിന്റെ അടി ഉറപ്പാ

 തലേ ദിവസം ഒരു വടി ഞാന്‍ എപ്പോയും കരുതിവെക്കും തലപൊക്കി നില്‍ക്കുന്ന കംമിയുനിസ്റ്റ് ചപ്പിന്റെ തല തെരുപ്പിക്കാന്‍ അവരോടു മിണ്ടിയും പറഞ്ഞും തിരിച്ചു വരുമ്പോള്‍ 

എന്‍റെ അനിയത്തി പറയും ഈ കൊച്ചിക്ക് വട്ടാലോന്നു 

അവളെ പേടിപ്പിക്കാന്‍ പാമ്പ് ഉണ്ടെന്നു പറയുന്നതും

 അവള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മാനോട് പറയുന്നതും ഉമ്മ മട്ടല്‍ എടുത്തു അടിക്കാന്‍ വരുന്നതും 

ജീവിതത്തിന്റെ സുഖം തേടിയുള്ള യാത്രയില്‍ മനസ്സിന്ന് സുഗമുള്ള ഓര്‍മ്മ യായി 

നമ്മുടെ ചെരുപ്പ കാലം മാറിപ്പോയിരിക്കുന്നു 

ഇന്നീ മുഖ പുസ്തകത്തിന്റെ മുന്നില്‍ ഇരുന്ന് നമുക്കും അയവിറക്കാം

 ആനല്ല നാള്‍ തിരിച്ചു കിട്ടാന്‍ 

എല്ലാര്‍ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ by കൊച്ചീസ് മുഹമ്മദ്‌
ഇന്നലെ നാട്ടില്‍ വിളിച്ചു സുമിനോട് സംസാരിക്കുന്നെരാണ് 
മോന്‍ ഇസ്കൂള്‍ വിട്ടു വരുന്നത്
ഉമ്മാ ഉമ്മാ കൊച്ചിയാ വിളിക്കുന്നത്‌ എന്ന് ചോദിച്ചു കൊണ്ട് അവന്‍ ഫോണ്‍ എടുത്തു
അല്ല കൊച്ചിയെ കൊച്ചിപ്പാക്ക് മോനേം വാവമോളെയൊന്നും കാണണ്ടേ
പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് മുന്നില്‍ എനിക്ക് ഉത്തരം
മുട്ടി തൊണ്ട ഇടറി കണ്ണില്‍ നനവ്‌ പടര്‍ന്നു
വിഷയം മാറ്റി ഞാന്‍ പറഞ്ഞു മോന്‍ ഫോണ് ഉമ്മാക്ക് കൊടുക്ക്‌
കൈ കാലുകള്‍ തളര്‍ന്ന പോലെ
സംസാരിക്കാന്‍ മൂട് ഇല്ല ഫോണ്‍ കട്ട് ചെയ്തു
പ്രവാസിയെന്ന ചാപ്പ എനിക്കും കുത്തിയിരിക്കുന്നു
പണ്ടെല്ലാം ഈകാളകളെ ഉള്ളാളെക്ക് നേര്ച്ചയാക്കും
അതിനൊരു ചാപ്പയും കുത്തും അത് എവിടെ പോയാലും ഉള്ളാല്‍ എത്തിയാലേ നില്‍ക്കു ( ആരോ പറഞ്ഞു കേട്ടതാ )
അത് പോലെ എനിക്കും പ്രവാസി എന്ന ചാപ്പ കുത്തിയിരിക്കുന്നു
എത്ര നാട്ടിൽ പോയി നിന്നാലും തിരിച്ചു ഇവുടുതന്നെ വരുന്നു
എന്നാലും അടുത്ത മഴയത്ത് നാട്ടില്‍ പോണം കുത്തിയൊലിക്കുന്ന എന്‍റെ
കന്നാട്ടി പുഴയില്‍ ഊളിയിടണംനീന്തി തുടിക്കണം
രാത്രിയിൽ ഇടിയും മഴയും ഉണ്ടെങ്കിൽ രാവിലെ കുമില് പോടിചിക്കൊന്നു നോക്കണം
കാറ്റില്‍ പഴുപ്പട്ട ഗങ്ങേട്ടന്റെ പറമ്പിലെ നാട്ടു മാവിന്‍ ചുവട്ടില്‍ സുമിയെയും കൂട്ടി പോണം
കാറ്റില്‍ ഇളകി വീഴുന്ന മാങ്ങ പെറുക്കി സുമി ചുരിദാറിന്റെ മടിക്കുത്തില്‍ ഇടുന്നത് നോക്കി നില്‍ക്കണം പരിജയമുള്ള ആരന്കിലും വന്നാൽ
ഒറ്റൊന്നും കിട്ടീക്കില്ലാന്നു കള്ളം പറയണം
മഴയത്ത് വയലില്‍ വെള്ളം കയറുമ്പോള്‍
മണ്ണിര കൊത്തു മീന്‍ പിടിക്കുന്നത്‌ എന്റെ അനാൻ മോന് കാട്ടികൊടുക്കണം

ഇന്ഷാ അള്ളാ

കൊചീസ്