Sunday, 12 January 2014


അസ്സലാമു അലൈക്കും എന്നും രാവിലെ എണീറ്റ്

 ഉമ്മ ഉണ്ടാക്കിത്തന്ന ദോശയും ചമ്മന്തീം കയിച്ച് 

അടുത്തുള്ള മദ്രസ്സയിലേക്ക് ഈ ഇടവഴിയിലൂടെ നടന്നത് ഇപ്പോയും മനസ്സിലുണ്ട്

 ഞാന്‍ മുന്നിലും എന്‍റെ പുന്നാര അനിയത്തി പിന്നിലും നടക്കും

 അല്ല ഓടും കാരണം എന്നും വയ്കി എത്തുന്ന എനിക്ക് സദര്‍ ഉസ്താദിന്റെ അടി ഉറപ്പാ

 തലേ ദിവസം ഒരു വടി ഞാന്‍ എപ്പോയും കരുതിവെക്കും തലപൊക്കി നില്‍ക്കുന്ന കംമിയുനിസ്റ്റ് ചപ്പിന്റെ തല തെരുപ്പിക്കാന്‍ അവരോടു മിണ്ടിയും പറഞ്ഞും തിരിച്ചു വരുമ്പോള്‍ 

എന്‍റെ അനിയത്തി പറയും ഈ കൊച്ചിക്ക് വട്ടാലോന്നു 

അവളെ പേടിപ്പിക്കാന്‍ പാമ്പ് ഉണ്ടെന്നു പറയുന്നതും

 അവള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മാനോട് പറയുന്നതും ഉമ്മ മട്ടല്‍ എടുത്തു അടിക്കാന്‍ വരുന്നതും 

ജീവിതത്തിന്റെ സുഖം തേടിയുള്ള യാത്രയില്‍ മനസ്സിന്ന് സുഗമുള്ള ഓര്‍മ്മ യായി 

നമ്മുടെ ചെരുപ്പ കാലം മാറിപ്പോയിരിക്കുന്നു 

ഇന്നീ മുഖ പുസ്തകത്തിന്റെ മുന്നില്‍ ഇരുന്ന് നമുക്കും അയവിറക്കാം

 ആനല്ല നാള്‍ തിരിച്ചു കിട്ടാന്‍ 

എല്ലാര്‍ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ by കൊച്ചീസ് മുഹമ്മദ്‌

No comments:

Post a Comment