Monday, 27 January 2014

രാവിലെ മേഡം വിളിച്ചു കുബ്ബൂസ് വാങ്ങാൻ പറഞ്ഞു
അപ്പം മുതല് തുടങ്ങിയതാ കുബ്ബോസിനെ പറ്റി രണ്ടു വാക്ക് എഴുതണമെന്നു
2003 എന്നും സ്വപ്നംകാണുന്ന പോന്നു വിളയുന്ന മരുബൂമിയിലേക്ക് 
കരിപ്പൂരിൽ നിന്ന് വിമാനം കയറുമ്പോൾ
മനസ്സില ഒരുപാട് സന്തോഷമായിരുന്നു 
വിസകിട്ടിയ അന്നുമുത്തൽ നാട്ടുകാരോടെല്ലാം പറയും ഞാൻ ഗൾഫിൽ പോന്നാന്നു
7 മണി യോടെ ബഹ്രൈനിൽ ഇറങ്ങിയപ്പോൾ ലൈറ്റുകൾ കണ്ടു ഞാൻ അന്താളിച്ചു നിന്നു
എന്നും ഇബ്രായിക്കാന്റെ കടെന്നു വാങ്ങുന്ന അമ്പതു പൈശേന്റെ മേയ്തിരി വെളിച്ചം മനസ്സിലേക്ക് ഓടി വന്നു
കൂട്ടാൻ വന്ന ആളുടെകൂടെ കാറിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു ഇതെന്താ ഇങ്ങന ചൂട്
അന്നേരം അങ്ങേരു പറഞ്ഞു ഇത് ഈത്തപ്പഴം പഴുക്കുന്നതുന്നു വേണ്ടി അടിക്കുന്ന ചൂട് കാറ്റാ ഇതിപ്പം തുടങ്ഗീട്ടെ ഉള്ളു രണ്ടു മൂന്ന് മാസം ഉണ്ടാവും
ഈത്ത പഴം പഴുക്കാൻ ഈറ്റാ ചൂട് മാണോളി ഞാൻ മനസ്സില പറഞ്ഞു
മനസ്സില ആദ്യ ഇടി മുഴങ്ങി കാരണം ഇക്കാക്ക പറഞ്ഞത് ബാര്പ്പിന്റെ പണിക്കാ ഇഞ്ഞ കൊണ്ടുവരുന്നത് എന്നാണു
കാറിൽ കയറിയപ്പോൾ എന്റെ കണ്ണ് അതിന്റെ സ്പീട് മീറ്ററിൽ തറച്ചു 120
അതെന്റെ വേഗം എന്നെ അത്ഭുതപ്പെടുത്തി നാട്ടിന്നു ജീപ്പിൽ പോവുമ്പോൾ പറപ്പിച്ചു വിട്ടാലും അതിന്റെ സ്പീട് അൻപതിനു മുകളില പോവില്ല
കത്തിനില്ക്കുന്ന വഴിവിളക്കുകൾ പിന്നിലാക്കി എന്റെ കാർ മുന്നോട്ട് കുതിച്ചു ഒപ്പം എന്റെ മനസ്സും
റൂമിൽ എത്തി എല്ലാരെയും പരിജയപ്പെട്ടു
അല്ലാ മ്മളെന്തേം കയിക്ക്യാ ആരോ ചോദിച്ചു
ആ ഞാനിപ്പം കുബ്ബൂസും വാങ്ങി വരാം എന്ന് പറഞ്ഞു മജീക്ക പുറത്തേക്കു പോയി
എന്തോ സ്പെഷൽ ആയിരിക്കും ഞാൻ മനസ്സില പറഞ്ഞു
പേപ്പർ വിരിച്ചു എല്ലാരും വട്ടത്തിൽ ഇരുന്നു ഞാനും
നടുക്ക് ഒരു ചെമ്പിൽ മഞ്ഞ നിറമുള്ള ഒരു വെള്ളം
അതിൽ നോക്കുന്നത് കണ്ടിട്ടാവാം റൂമിലെ കുട്ട്യാലിക്ക പറഞ്ഞു നോക്കണ്ട പരിപ്പ് കറിയാ
കുബ്ബോസു ഇപ്പം കൊണ്ട് വരും
മജീക്ക വന്നു കവറിൽ കെട്ടിയ പാള പോലത്തെ കുബ്ബോസിനെ പുറത്തെടുത്തു
തീറ്റിയൊന്നും കിട്ടാത്ത പശുവിനു പാള കൊടുത്തപോലെ അവർ അത് തിന്നാൻ തുടങ്ങി
ഞാൻ നോക്കി നില്ക്കുന്നത് കണ്ടിട്ടാവാം മജീക്ക പറഞ്ഞു ബെഗം തിന്നോ
ഇപ്പം കുബൂസിനു ചൂടുണ്ട് തണുതുപോയാൽ ഭയങ്കര ഒറപ്പായിക്കും ങേ ?

അന്നുമുത്തൽ തിന്നാൻ തുടങ്ങിയതാ പരിപ്പ് കറിയും കുബ്ബോസും

അത് കൊണ്ട് ഒരുഗുണം കിട്ടീക് പരിപ്പ് കറി ഉമ്മ വീട്ടിൽ ഉണ്ടാക്കുമ്പോൾ
ഞാൻ പറയും എനക്ക് മാണ്ടേ എനക്ക് നെഞ്ച് എരിച്ചലാ ഇപ്പം അതങ്ങ് മാറീക്ക്
ഇപ്പോൾ ഇവനില്ലാതെ ഒരു ദിവസവും പറ്റില്ല

ഇനി ഗൾഫു നിർത്തി നാട്ടില പോവാൻ ഇപ്പം അടുത്തകാലത്തൊന്നും കഴിയുമെന്നു തോനുന്നും ഇല്ല

ഇനി അങ്ങനെ സംഭവിച്ചാൽ നാട്ടില ഒരു കുബ്ബോസു കട തുടങ്ങും ഞാൻ
എന്നിട്ട് നാട്ടു കാരെയും തീറ്റിക്കും

എന്നാലും വിടില്ലാ ഞാൻ ഇവനെ 


No comments:

Post a Comment