Sunday, 12 January 2014

ഇന്നലെ നാട്ടില്‍ വിളിച്ചു സുമിനോട് സംസാരിക്കുന്നെരാണ് 
മോന്‍ ഇസ്കൂള്‍ വിട്ടു വരുന്നത്
ഉമ്മാ ഉമ്മാ കൊച്ചിയാ വിളിക്കുന്നത്‌ എന്ന് ചോദിച്ചു കൊണ്ട് അവന്‍ ഫോണ്‍ എടുത്തു
അല്ല കൊച്ചിയെ കൊച്ചിപ്പാക്ക് മോനേം വാവമോളെയൊന്നും കാണണ്ടേ
പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് മുന്നില്‍ എനിക്ക് ഉത്തരം
മുട്ടി തൊണ്ട ഇടറി കണ്ണില്‍ നനവ്‌ പടര്‍ന്നു
വിഷയം മാറ്റി ഞാന്‍ പറഞ്ഞു മോന്‍ ഫോണ് ഉമ്മാക്ക് കൊടുക്ക്‌
കൈ കാലുകള്‍ തളര്‍ന്ന പോലെ
സംസാരിക്കാന്‍ മൂട് ഇല്ല ഫോണ്‍ കട്ട് ചെയ്തു
പ്രവാസിയെന്ന ചാപ്പ എനിക്കും കുത്തിയിരിക്കുന്നു
പണ്ടെല്ലാം ഈകാളകളെ ഉള്ളാളെക്ക് നേര്ച്ചയാക്കും
അതിനൊരു ചാപ്പയും കുത്തും അത് എവിടെ പോയാലും ഉള്ളാല്‍ എത്തിയാലേ നില്‍ക്കു ( ആരോ പറഞ്ഞു കേട്ടതാ )
അത് പോലെ എനിക്കും പ്രവാസി എന്ന ചാപ്പ കുത്തിയിരിക്കുന്നു
എത്ര നാട്ടിൽ പോയി നിന്നാലും തിരിച്ചു ഇവുടുതന്നെ വരുന്നു
എന്നാലും അടുത്ത മഴയത്ത് നാട്ടില്‍ പോണം കുത്തിയൊലിക്കുന്ന എന്‍റെ
കന്നാട്ടി പുഴയില്‍ ഊളിയിടണംനീന്തി തുടിക്കണം
രാത്രിയിൽ ഇടിയും മഴയും ഉണ്ടെങ്കിൽ രാവിലെ കുമില് പോടിചിക്കൊന്നു നോക്കണം
കാറ്റില്‍ പഴുപ്പട്ട ഗങ്ങേട്ടന്റെ പറമ്പിലെ നാട്ടു മാവിന്‍ ചുവട്ടില്‍ സുമിയെയും കൂട്ടി പോണം
കാറ്റില്‍ ഇളകി വീഴുന്ന മാങ്ങ പെറുക്കി സുമി ചുരിദാറിന്റെ മടിക്കുത്തില്‍ ഇടുന്നത് നോക്കി നില്‍ക്കണം പരിജയമുള്ള ആരന്കിലും വന്നാൽ
ഒറ്റൊന്നും കിട്ടീക്കില്ലാന്നു കള്ളം പറയണം
മഴയത്ത് വയലില്‍ വെള്ളം കയറുമ്പോള്‍
മണ്ണിര കൊത്തു മീന്‍ പിടിക്കുന്നത്‌ എന്റെ അനാൻ മോന് കാട്ടികൊടുക്കണം

ഇന്ഷാ അള്ളാ

കൊചീസ്



No comments:

Post a Comment