Wednesday, 19 February 2014

മഴക്കാലം 
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദൈവത്തിന്റെ അനുഗ്രഹം 
വീട്ടിന്റെ കോലായിൽ ഇരുന്നു താഴെ വയലിലേക്കു നോക്കി ഇരിക്കുമ്പോൾ അങ്ങ് ദൂരെ നിന്ന് മഴ വരുന്നത് കാണാം 
അപ്പോൾ ഉമ്മ വിളിച്ചു പറയുന്നുണ്ടാവും 
മോനെ ആ ആറീട്ടത് ഇങ്ങ് എടുത്തോ ഞാൻ ഈബെറകു എടുത്തു കൂടെൽ വെക്കട്ടെന്നു

അപ്പോൾ ഞാൻ കണ്ണിയും ചൂണ്ടലും തപ്പുന്ന തിരക്കിലായിരിക്കും
മെല്ലെ ഒരു തോർത്തു മുണ്ടും ഉടുത്തു ഞാൻ മുറ്റത്തേക്ക്‌ ഇറങ്ങും

കുളിക്കാൻ പണ്ടേ മടിയുള്ള എനിക്ക് മഴയത്ത് കുളിക്കാൻ ഭയങ്ക ഇഷട്ടമായിരുന്നു

ശക്തിയുള്ള മഴ വെള്ളം എന്റെ വീടിന്റെ മുകളിൽ പതിക്കുമ്പോൾ ഞാൻ ഇറയത്ത്‌
റെഡിയായി നിൽക്കും
ഓലകളെ തഴുകി തലോടി വെള്ളം ശരീരത്തിൽ പതിക്കുമ്പോൾ
പറഞ്ഞു അറിയിക്കാനവാത്ത ഒരുതരം സുഖം
അന്നേരം ഉമ്മ പറയും മഴകൊള്ളണ്ട പനി പിടിക്കും എന്ന്
എന്നാൽ മഴയെ സ്നേഹിക്കുന്നത് കൊണ്ടാവാം എനിക്ക് ഇന്ന് വരെ മഴ കൊണ്ടിട്ടു പനീ പിടിച്ചിട്ടില്ല
അടുത്തുള്ള തൈതെങ്ങിന്റെ ചുവട്ടിൽ ഉപ്പ ഒരു ജാടി വെച്ചിരുന്നു എന്നിട്ട് തെങ്ങിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം അതിൽ നിറക്കാൻ വേണ്ടി

എന്നാൽ എന്നുമുതൽ എന്റെ ഉമ്മാന്റെ കണ്ണ് നിറഞ്ഞോ
അന്നുമുതൽ ഞാൻ മഴയെ വെറുത്തു തുടങ്ങിയിരുന്നു

നല്ല കാറ്റും മഴയും വന്നാൽ എന്റെ ഓലപ്പുരയുടെ ഉള്ളിലേക്ക്
വെള്ളം ഒലിച്ചു ഇറങ്ങാൻ തുടങ്ങും

അന്നേരം ഉമ്മ വട്ടയും ബക്കറ്റും ചെമ്പും പാത്രോം കൊണ്ട് വന്ന്
വെള്ളം ചോരുന്നിടത്തു വെക്കുന്നത് കാണാം
എന്നിട്ടും മതിയാവാതെ വന്നാൽ
അങ്ങ് ചോര്ന്നൂടട്ടെ എന്ന് ഉമ്മ പറയുന്നത് കേൾക്കാം

അന്നേരം ഉപ്പാന്റെ മുഖം കാണണം അത് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നനയുന്നു

രാത്രിയിലെ കാറ്റും മഴയും ഞങ്ങൾക്ക് എല്ലാര്ക്കും പേടി ആയിരുന്നു
കാറ്റ് ആഞ്ഞ് വീശുമ്പോൾ ഉമ്മയും ഉപ്പയും എന്നെയും അനിയത്തിയെയും കൂട്ടി
കോലായിൽ വന്നു ഇരിക്കും

കാരണം വീടിന്റെ പുറകു വശത്തുള്ള രണ്ടു തെങ്ങ് ആഞ്ഞു വീശുന്ന കാറ്റിൽ
അത് പൊരിഞ്ഞു ഞങളുടെ മേല് വീഴുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു

പേടിയോടെ ഉറങ്ങിയത് കൊണ്ടാവും ഞാൻ രാവിലെ തന്നെ എഴുന്നേൽക്കും
ആദ്യം നോക്കുക വയലിലേക്കു വെള്ളം കയറിയൊ എന്നറിയാൻ
പിന്നെ കിണറ്റില് എത്തിനോക്കും എത്ര പട കൂടി ഉണ്ട് എന്ന് അത് കയിഞ്ഞു അടുക്കളയിൽ അവിടെ മുട്ടിന് വെള്ളം ഉണ്ടാവും

അത് ഉമ്മ പഴയ ചാക്കും മേക്സിയും കൊണ്ടെല്ലാം തുടച്ചു വൃത്തിയാക്കുന്നത് കാണാം

എന്നാൽ ഇന്ന് ഞാൻ വീണ്ടും മഴയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു

കാരണം ഇന്ന് എന്റെ വീട് ചോരാറില്ല
അത് കൊണ്ട് എന്റെ ഉമ്മാന്റെ കണ്ണ് നനയാറും ഇല്ല

കൊച്ചീസ്

No comments:

Post a Comment