Tuesday, 11 February 2014

ചെറുപ്പത്തിലെ എന്റെ ഉപ്പാന്റെ ജേഷ്ട്ടന്റെ(മൂത്താപ്പാ )കൂടെ പുഴയിൽ
വല വീശാൻ പോക്കുണ്ടായിരുന്നു ഞാൻ
മീന പെറുക്കി സഞ്ചിയിൽ ഇടുക എന്ന വലിയ ജോലി എനിക്കായിരുന്നു

അതിൽ ഇത്തിരേം {______________}ബലിയ ചെരീനെല്ലാം ഉണ്ടാവും

മുത്താപ്പ വല വീശുന്നത് എല്ലന്നും ഞാൻ നോക്കി നില്ക്കും

ഒരുകയ്യില് ഇങ്ങനെ തൂക്കി പിടിച്ച് ആയിന്റെ കണ്ണി അങ്ങോട്ടും ഇങ്ങോട്ടും ആക്കി
ആഞ്ഞ് ഒരു ബീശലാ
വലിച്ചു നോക്കിയാല് നറച്ചും മീനും ഉണ്ടാവും

ബല്ല്യ ബല്ല്യ മീന്ന കിട്ടുന്നേരം ചെറിയ പരളെല്ലാം ഞാനങ്ങ് ഇട്ടാള്യും

അങ്ങനെ ഒരു ദിവസം എനിക്ക് ഒരു പൂതി

ഇതൊന്നു വീശി നോക്കണം എന്ന്

ഞാൻ മൂതാപ്പാന്റെ പിന്നാലെ കൂടി ഇതൊന്നു പഠിക്കാൻ

ആടനിക്ക് ഞാൻ പഠിപ്പിച്ചു തെരുന്നുണ്ട് ഒരു ദിവസം

അങ്ങനെ ഒരു ദിവസം രാത്രി മൂതാപ്പാന്റെ മോൻ ഗൾഫിന്നു കൊണ്ടൊന്ന ടോർച്ചും
ബല്ല്യ ഒരു സഞ്ചിയും എടുത്തു ഞങ്ങൾ ഇറങ്ങി

തലയിൽ തലക്കുടയും വെച്ച് ഭോ ആന്നും പറയണ്ട

രാവിലെ തുടങ്ങിയ മഴ കാരണം വെള്ളം നല്ലണം കലങ്ങിയിട്ടുണ്ട്
ഇന്ന് നല്ലണം മീന്ന കിട്ടും ഞാൻ മൂത്താപ്പാനോട് പറഞ്ഞു

ഊം മൂപ്പര് നീട്ടി ഒന്ന് മൂളി

ചോയ്ക്ക് ചോയ്ക്ക് വല ബീശാൻ ചോയ്ക്ക് എന്റെ മനസ്സ് മന്ദ്രിച്ചു കൊണ്ടിരുന്നു

കുറെ മീന്ന കിട്ടിയത് കൊണ്ടാവാം മൂതാപ്പ ചോയ്ച്ചു ഇനിക്ക് ബല ബിയ്യണോ
ആ ഞാൻ പറഞ്ഞു
എന്നാ ഇങ്ങ് ബാ
ഒരുകയ്യിൽ ഇങ്ങനെ പിടിച്ചു മറ്റേ കയ്യുകൊണ്ട് കണ്ണി എണ്ണി ആഞ്ഞു ബീശണം കേട്ടിക്കല്ലേ
ഓക്കേ മൂത്താപ്പാ
മൂപ്പര് പറഞ്ഞ പോലെ കണ്ണിയെല്ലാം എണ്ണി ഒര്പ്പു വരുത്തി
ഞാൻ ആഞ്ഞു വീശി

പിന്നല്ലേ ബിറ്റ് മൂതാപ്പാനെ ഒരുത്തെലും കാണുന്നില്ല

ഞാൻ നൊക്കുമ്മം മൂത്താപ്പ വലേന്റെ ഉള്ളിലാണ്

വല ആഞ്ഞ് വീശിയപ്പോൾ വലെന്റൊപ്പം ഞാനും തിരിഞ്ഞിനും അതാ സംഭവം

കൊച്ചീസ്
 — feeling ഇതോർക്കുമ്പോൾ ഇപ്പോഴും ചിരി വരും.

No comments:

Post a Comment