Tuesday, 11 February 2014

ഇന്നാണ് ആ ദിവസം
പത്താം ക്ലാസ്സുക്കാരനായ എനിക്ക് വടക്കുംബാട്
സ്കൂളിന്റെ അവസാന ബെല്ല് അടിക്കുന്ന ദിവസം
നാളമുതൽ സ്കൂളിൽ പോണ്ട
ക്രിക്കറ്റ് പ്രാന്തനായ ഞാൻ ഇന്നലെ ഉറങ്ങിയാതെ ഇല്ല
ഇനി എന്നും കളിക്കാം ആരും ഒന്നും പറയില്ല 
പതിവിലും നേരത്തെ ഇണീച്ചു കുളിക്ക്യെല്ലാം ചെയ്തു
ഉപ്പ വെള്ളിയായ്ച്ച പള്ളീൽ പോവുമ്പോൾ ഉടുക്കുന്ന
പോളിസ്റെർ ടെബൾ മുണ്ട് കര ഒപ്പിച്ചു ഉടുത്തു
ചന്ദന കളറ് കുപ്പായോം ഇട്ട് റെഡിയായി
ഇന്നെങ്കിലും മൊഇദീക്കാന്റെ പീട്യെന്നു കപ്പ കറിയും പോറാട്ടയും തിന്നണം
ഉപ്പാ രാവിലെ മീനിന്നു പോയിരിക്കുന്നു
ഉമ്മ ബയ്യാപ്പർത്തു എന്തോ പണിയിലാണ്
ഇത് തന്നെ പറ്റിയ സമയം ഞാൻ മനസ്സില ഉറപ്പിച്ചു
ഉപ്പ കിടക്കുന്ന മുറീൽ കേറി കട്ടിലിൽ കിടക്കുന്ന പായ പൊക്കി
അതാ കിടക്കുന്നു കെടകെട അഞ്ചുരുപ്പ്യാ
തിരിഞ്ഞും മറിഞ്ഞും നോക്കാതെ ചുരുട്ടി അരയിൽ താത്തി
അത് പോരെറ്റു അളമാരിയുടെ സൈഡിലൂടെ കയ്യോടിച്ചു
ഒരു രണ്ട്ർപ്പിയെന്റെ മോട്ടകൂടി കയ്യില തടഞ്ഞു
ഉമ്മാ ഞാൻ പോന്നാനെന്ന് നീട്ടി പറഞ്ഞ് ഞാൻ ഇറങ്ങി
ചായ കുടിച്ചിട്ട് പോടംബാന്നു ഉമ്മ പറയുന്നത് ഞാൻ കേട്ടില്ലാന്നു നടിച്ചു
അരെന്നു അഞ്ചിന്റെ കെട കെട നോട്ട് നിവർത്തി ഞാൻ കുപ്പായത്തിന്റെ കീശേലിട്ടു
മനസ്സില നിറയെ മൊഇദീക്കാന്റെ പീടിയെലെ കപ്പക്കറിയും പൊറോട്ടയും മാത്രം
എല്ലന്നും ഉമ്മ ചോറ് പൊതിഞ്ഞു തെരുന്നത് കൊണ്ട്
മൊഇദീക്കാന്റെ കപ്പ കറീന്റെം പൊറാട്ടെന്റെം കൊണം ബലുങ്ങന അറിഞ്ഞൂട

എട്ടിലും ഒന്പതിലും എല്ലാം പടിക്കുന്നേരം 11 മണിക്ക് പോർത്ത്‌ ബിടുന്നേരം

ഞാൻ ബെറുതേ അയിലെല്ലാം കറങ്ങിനോക്കും

മ്മളെ ഇക്കാക്കമാർ ആരങ്കിലും കയിക്കുന്നുണ്ടോന്നു അറിയാൻ

(സത്യം പറയാലോ ഇപ്പോൾ ഇത് എഴുതുമ്പോൾ കണ്ണ് കലങ്ങുന്നു )
പരീക്ഷ കയിഞ്ഞു ഞാൻ നേര മൊഇദീക്കാന്റെ കടയിൽ പോയി

ഓർഡർ കൊടുത്ത് മൊഇദീക്ക നാല് പൊറോട്ടയും ഒരു കപ്പക്കറിയും
അത് കേട്ടിട്ടാവാം അയാള് എന്നെ തുറുപ്പിച്ചു ഒന്ന് നോക്കി

ഇങ്ങള് നോക്കാണ്ടിങ്ങു എടുതൂടീന്ന് ഞാൻ മനസ്സില് പറഞ്ഞു

അടുത്തുള്ള കുട്ടികൾ പൊറോട്ടയും ആയില്ല് ലേശം കറിയും ഒയിച്ചു തിന്നുന്നവരുടെ
മുന്നിൽ ഞാൻ ഗമയിൽ ഇരുന്നു

മൂനെണ്ണം തിന്നപ്പോൾ തന്നെ കുഞ്ഞി പള്ള നറഞ്ഞു

ജയന്റെ പീട്യേൽ കാരി ഉറുപ്പ്യെന്റെ പട്ടാണി കടല മാങ്ങി കീശേലിട്ടു

കയ്യിലുണ്ടായിരുന്ന വെള്ള പേപ്പർ നുറുക്കി ബസ്സിനു മുകളിലെരിഞ്ഞു ഞാൻ എന്റെ സന്തോഷം പ്രകടിപ്പിച്ചു

ഇനിയിപ്പോൾ പോരെ പോയാല് എന്താളി സ്ഥിതി
പട്ടാണി കടല കൊറിച്ചു കൊണ്ട് ഞാൻ മെല്ലെ നടക്കാൻ തുടങ്ങി

കൊച്ചീസ്

No comments:

Post a Comment